Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WhatsApp Group

രാഷ്‌ട്രീയ തർക്കത്തിനൊടുവിൽ ആക്രമണം; രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ

തേ​​ഞ്ഞി​​പ്പ​​ലം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ പോ​ർ​വി​ളി ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ മു​സ്‌​ലിം ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വി​നു സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​നം.

ചേ​ലേ​ന്പ്ര കു​റ്റി​പ്പാ​ല സ്വ​ദേ​ശി പ​ടി​ഞ്ഞാ​റെ കോ​ട്ടാ​യി​ൽ അ​ബ്ദു​സ​ലാ​മി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​രെ തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

ചേ​ലേ​ന്പ്ര കൊ​ള​ക്കാ​ട്ടു​ചാ​ലി സ്വ​ദേ​ശി പ​റ​ന്പി​ൽ അ​നൂ​പ് (43), ചേ​ലൂ​പ്പാ​ടം സ്വ​ദേ​ശി ചേ​ളാ​ശേ​രി പ​റ​ന്പി​ൽ സ​ജി​ത്ത് (33)എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി. വ്യാ​ഴാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വാ​ട്​സ് ആ​പ് ഗ്രൂ​പ്പി​ലു​ണ്ടാ​യ രാ​ഷ്‌​ട്രീ​യ ത​ർ​ക്കം ഒ​ടു​വി​ൽ വ്യ​ക്തി​പ​ര​മാ​യ വെ​ല്ലു​വി​ളി​യി​ലേ​ക്ക് എ​ത്തു​ക​യും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ലീ​ഗ് നേ​താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

Latest News

Corehub Up